റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ധർണ്ണാസമരം പതിനഞ്ചാം ദിവസത്തിലേക്ക്

June 20, 2022 - 9:51 am

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 20/06/22 തിങ്കളാഴ്ച മുതൽ സമരം ശക്തമാക്കാൻ തൊഴിലാളി സംഘടനകൾ. സിഐടിയു നേതൃത്വത്തിൽ 20/06/22 ന് ഓഫീസ് വളഞ്ഞ് പ്രതിഷേധിക്കും. രാവിലെ മുതൽ വൈകിട്ട് വരെ നടക്കുന്ന ഉപരോധസമരത്തിൽ ജീവനക്കാരെ ആരെയും ഓഫീസിനകത്ത് കാണാൻ അനുവദിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ഓഫീസ് വളയൽ സമരം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.

ശമ്പള പ്രതിസന്ധി അടക്കം കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ധർണാ സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നതോടെയാണ് സമരം ശക്തമാക്കുന്നത്. എന്നാൽ സമരം സർവീസുകളെ ബാധിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. 21/06/22 ചൊവ്വാഴ്ച ഐഎൻടിയുസി യും ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ബിഎംഎസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. സിഐടിയു സംഘടനകൾ ഈ ആഴ്ച യോഗം ചേർന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. 2022 ജൂൺ ഇരുപത്തിയേഴാം തീയതി യൂണിയൻ നേതാക്കളെ വിശദമായ ചർച്ചയ്ക്ക് ഗതാഗതമന്ത്രി ക്ഷണിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *