Tag
ന്യൂസ് ഡെസ്ക്

വാഹനാപകടത്തിൽ മരണമടഞ്ഞ കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയും മെഡിക്കൽ കോളജ് മുൻ ജീവനക്കാരനുമായ സന്തോഷിന്റെ ഭാര്യ ശ്രീജ മേപ്പാടന് ആർഹമായ ആനുകൂല്യം വേഗത്തിൽ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. ആനുകൂല്യം ലഭിക്കാൻ മൂന്നു വർഷത്തോളം വൈകിയതിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആനുകൂല്യം ലഭിക്കാൻ വൈകുന്നു എന്ന ശ്രീജയുടെ അപേക്ഷയെ തുടർന്ന് എത്രയും വേഗം ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദേശം നൽകി. മെഡിക്കൽ കോളേജിൽ നിന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *