റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരായി

June 10, 2022 - 9:54 am

ഇന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന ആ താരവിവാഹം നടന്നു. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷിനും നീണ്ട നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ പ്രണയ സാഫല്യം – ഇരുവരും വിവാഹിതരായി.മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു വിവാഹം.

ഹിന്ദു മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍ നടന്നത്. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖര്‍ തന്നെ വിവാഹ ചടങ്ങില്‍ സംബന്ധിച്ചു. ലേഡി സൂപ്പര്‍സ്റ്റാര്‍ ഇമേജുള്ള നടിയാമ നയന്‍താരം. രാവിലെ 8.30ന് തുടങ്ങിയ വിവാഹ ചടങ്ങുകള്‍ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

വിവാഹത്തിന് മുന്നോടിയായി വിഘ്നേഷ് ശിവന്‍ മാധ്യമങ്ങളെ കാണുകയും വിവാഹ തിയതി പുറത്തുവിടുകയും ചെയ്തിരുന്നു. ജൂണ്‍ 9 ഉച്ചക്ക് ഷേഷം വിവാഹചിത്രങ്ങള്‍ ചിത്രങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.രജനീകാന്ത്, കമല്‍ഹാസന്‍, അജിത്,ചിരഞ്ജീവി ഷാരൂഖ് ഖാന്‍, സൂര്യ, കാര്‍ത്തി, വിജയ് സേതുപതി, സംവിധായകന്‍ മണിരത്‌നം ഉള്‍പ്പെടെയുള്ളവര്‍ വധൂവരന്മാരെ അനുഗ്രഹിക്കാന്‍ എത്തിയിരുന്നു.

നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഔദ്യോഗികമായി പുതിയ അദ്ധ്യായം ആരംഭിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് നയന്‍താരയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ വിഗ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

താരവിവാഹത്തോടനുബന്ധിച്ച്‌ മഹാബലിപുരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ച മുമ്ബ് തന്നെ റിസോര്‍ട്ട് പൂര്‍ണ്ണമായി വിവാഹാവശ്യത്തിനായി വിട്ടു നല്‍കിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്രലോകത്തു നിന്ന് പ്രമുഖരായ 30 താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.വിവാഹച്ചടങ്ങുകള്‍ സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം നെറ്റ്ഫ്‌ളിക്‌സിനാണ്.

നയന്‍താര തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളാണെങ്കില്‍, വിഘ്നേഷ് ശിവന്‍ ചലച്ചിത്ര നിര്‍മ്മാതാവും ഗാനരചയിതാവുമാണ്. 2015 നൗനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് നയന്‍സും വിക്കിയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്‌നേഷ്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വിഘ്‌നേഷിന്റെ സംവിധാനത്തില്‍ ഈയിടെ തിയറ്ററുകളിലെത്തിയ കാത്തുവാക്കുല രണ്ടു കാതല്‍ എന്ന ചിത്രത്തിലെ നായികയും നയന്‍താരയായിരുന്നു.

മലയാളിയായ ഡയാന കുര്യന്‍ എന്ന നയന്‍താര സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് തമിഴിലേക്ക് ചുവടു മാറ്റിയ താരം ചന്ദ്രമുഖി എന്ന ചിത്രത്തില്‍ രജനീകാന്തിന്റെ നായികയായതോടെയാണ് നടിയുടെ സിനിമാജീവിതം തന്നെ മാറിമറിയുന്നത്.

ഗ്ലാമറസ് റോളുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന എന്ന വിമര്‍ശനം ഉണ്ടായെങ്കിലും പിന്നീട് അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ തന്റെ താരപദവി നയന്‍സ് തിരിച്ചുപിടിച്ചു.ആരാധകര്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്

തമിഴിലെയും തെലുങ്കിലെയും മുന്‍നിര നായകന്മാരുടെയെല്ലാം നായികയാകാന്‍ നയന്‍ താരക്ക് സാധിച്ചു.അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ഗോള്‍ഡാണ് നയന്‍സിന്റെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന മലയാള ചിത്രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *