റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ടീസർ പുറത്തിറങ്ങി

June 4, 2022 - 9:49 am

സിജു വില്‍സനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട് .രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രത്തിന്റെ ടീസര്‍ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആറാട്ടുപുഴ വേലായുധപ്പണിക്കരായുള്ള സിജുവിന്റെ ​ഗംഭീര പ്രകടനമാണ് ടീസറിൽ. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ​ഗോപി, ദുല്‍ഖര്‍ തുടങ്ങി നിരവധി താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരും തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരന്‍ കായംകുളം കൊച്ചുണ്ണിയും മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷന്‍മാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ വിനയന്‍റെ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്.

ടീസര്‍ പങ്കുവച്ച്‌ കൊണ്ട് വിനയന്‍ പറഞ്ഞത് ഇങ്ങിനെ –

“പത്തൊന്‍പതാം നൂറ്റാണ്ട്” ന്റെ ടീസര്‍ ലിങ്ക് ഇവിടെ പോസ്റ്റ് ചെയ്യുകയാണ് . എല്ലാ സുഹൃത്തുക്കളും കണ്ട് അഭിപ്രായം അറിയിക്കുമല്ലോ? യുവനടന്‍ സിജു വിത്സണിലൂടെയാണ് 19-ാം നൂറ്റാണ്ടില്‍ ജീവിച്ച അതി സാഹസികനും പോരാളിയുമായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പ്രേക്ഷകരില്‍ എത്തിക്കാന്‍ ഞാന്‍ ശ്രമിക്കുന്നത്… ഞാന്‍ ഉദ്ദേശിച്ചതിലും ഒരു പടി ഉയരെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞ സിജു മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നിലയില്‍ വളരും എന്ന കാര്യത്തില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്… ഇനി നിങ്ങള്‍ പ്രേക്ഷകരുടെ അനുഗ്രഹവും സപ്പോര്‍ട്ടുമാണ് സിജു വിത്സണും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ടീമിനും വേണ്ടത്.. നിറഞ്ഞ മനസ്സോടെ അതു ഞങ്ങള്‍ക്കു നല്‍കും എന്നു പ്രതീക്ഷിക്കുന്നു.2022 ഏപ്രിലിൽ ചിത്രം തിയറ്ററുകളില്‍ എത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *