റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അങ്കണവാടി പ്രവേശനോത്സവം – തേന്‍കണം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം 30ന്

May 28, 2022 - 9:46 pm

വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള അങ്കണവാടികളിലെ കുട്ടികളുടെ പ്രവേശനോത്സവത്തിന്റെയും തേന്‍കണം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മേയ് 30ന് രാവിലെ 9.30ന് ഓതറ പഴയകാവ് അങ്കണവാടിയില്‍ നിര്‍വഹിക്കും. കുട്ടികളുടെ ശാരീരിക ബൗദ്ധിക വികാസത്തിനായി തേന്‍ നല്‍കുന്നതിനായി സംസ്ഥാന ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് തേന്‍കണം. സ്ത്രീകള്‍,  കുട്ടികള്‍,  കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്കുള്ള അടിസ്ഥാന സേവനങ്ങള്‍ ലഭ്യമാക്കുന്ന സാമൂഹ്യ വിഭവ കേന്ദ്രങ്ങളായാണ് സംസ്ഥാനത്തെ 33115 അങ്കണവാടികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *