റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ഷകര്‍ക്ക് തലവേദനയായി കുട്ടനാടന്‍ പാടശേഖരങ്ങളിലെ നെല്ല്‌ സംഭരണം

May 23, 2022 - 8:43 am

കോട്ടയം : കൊയ്‌ത്‌ പാടത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ലിന്‌ വിലതാഴ്ത്താനുളള മില്ലുടമകളുടെ ശ്രമം പലപ്പോഴും തര്‍ക്കങ്ങള്‍ക്കുകാരണമാകുന്നു. ഇടവിട്ട്‌ മഴ പെയ്യുന്നതിനാല്‍ നെല്ല്‌ യഥാസമയം ശേഖരിക്കാത്തത്‌ കര്‍ഷകര്‍ക്ക് വലിയ നഷ്ടം വരുത്തുന്നു. വിലപേശലുകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുലില്‍ ഒമ്പതിനായിരം ജെ ബ്ലോക്കിലെ നെല്ല്‌ കഴിഞ്ഞ ദിവസം പൂര്‍ണമായും കയറ്റിവിട്ടു.

പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുളള 70 ഓളം സ്വകാര്യ മില്ലുകളാണ്‌ കോട്ടയം ജില്ലയില്‍ നിന്നടക്കം നെല്ല്‌ എടുക്കുന്നത്‌. സഹകരണ മേഖലയില്‍ മില്ല്‌ ആരഭിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്‌ കര്‍ഷകര്‍ക്ക ആശ്വാസമാകും. സിപിഐഎം ജില്ലാ സക്രട്ടറിയേറ്റംഗം കെ.എം രാധാകൃഷ്‌ണന്‍ ചെയര്‍മാനായി കേരള പാഡി പ്രൊക്യൂര്‍മെന്റ് ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്‌. ജില്ലയില്‍ രണ്ടുമില്ലുകള്‍ കൂടി സഹകരണ മേഖലയില്‍ ആരംഭിക്കും. ഇതോടെ പൊതുവിപണിയില്‍ അ്‌രിവില കുറക്കാനും ഗുണമേന്മയുളള അരി ലഭ്യമാക്കാനും കഴിയും .

നെല്ല്‌ സംഭരണ തര്‍ക്കത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പലതാണെങ്കിലും അവയില്‍ ഒന്ന്‌ കരിനിലം -കായല്‍നിലം കൃഷി സംബന്ധിച്ചാണ്‌. കരിനിലത്തു വിളയുന്ന നെല്ലിന്‌ ഗുണമേന്മ കുറയുമെന്നാണ്‌ നെല്ല്‌ എടുക്കാനെത്തുന്ന മില്ലുടമാ പ്രതിനിധകളുടെ വാദം. മണ്ണിന്റെ പുളിപ്പാണത്രെ ഇതിന്‌ കാരണം. പലകാരണങ്ങള്‍ പറഞ്ഞ്‌ നെല്ലിന്റെ വില കുറക്കുന്ന മില്ലുടമകള്‍ അളവിലും കര്‍ഷകരെ ചൂഷണം ചെയ്യുന്നുണ്ട്‌. ‘താര ‘നിര്‍ണയമാണ്‌ കര്‍ഷകരും മില്ലുടമകളും തമ്മില്‍ തര്‍ക്കമുണ്ടാകുന്ന മറ്റൊരു വിഷയം.മഴയത്തു നനയുന്ന നെല്ല്‌ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ മുളപൊട്ടും. ഇത്‌ വിലയിടിക്കാന്‍ കാരണമാണ്‌. പുഞ്ചകൃഷിമാത്രമാണ്‌ ഇപ്പോള്‍ ഭൂരിപക്ഷം പാടങ്ങളിലും ഉളളത്‌. വര്‍ഷകൃഷി പരീക്ഷിക്കുന്നത്‌ കുമരകത്തും വൈക്കത്തും മാത്രമാണ്‌.

എന്നാല്‍ രാജ്യത്ത്‌ നെല്ലിന്‌ കിലോയ്‌ക്ക 28.12 രൂപയായി വിലനിശ്ചയ്‌ച്ചിട്ടുളള ഏക സംസ്ഥാനം കേരളമാണെന്ന്‌ കേരള കര്‍ഷക സംഘം കോട്ടയം ഏരിയാ സെക്രട്ടറി സുരേഷ്‌ ജേക്കബ്‌ പറഞ്ഞു. കൈകാര്യ ചെലവ്‌ കണക്കിലെടുത്താണ്‌ 12 പൈസകൂടി നിശ്ചയിച്ചിട്ടുളളത്‌. കേന്ദ്ര വിഹിതവും സംസ്ഥാന സബ്‌സിഡിയും കൂടിയാണ് കേരളത്തില്‍ നെല്ലുവില കിലോ 28 രൂപയായി നിശ്ചയിച്ചത്‌. മറ്റുപല സംസ്ഥാനങ്ങളിലും പരമാവധി വില 19.40 രൂപയാണ്‌ 2018ലായിരുന്നു വിളവ്‌ ഏറ്റവും കൂടുതല്‍. സംഭരണം ഉള്‍പ്പടെ അടയാളപ്പെടുത്തിയ കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കണമെന്നും കൃഷി-ഭക്ഷ്യസവില്‍ സപ്ലൈസ്‌ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കണമെന്നും കേരള കര്‍ഷക സംഘം നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *