കൊടകര : വനിതകള്‍ക്ക് സുരക്ഷിതമായി തൊഴില്‍ ചെയ്യാന്‍ ഒരിടം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. അതിനായി കൊടകര ബ്ലോക്ക് പഞ്ചായത്ത് നിര്‍മിക്കുന്ന പെണ്‍ തൊഴിലിടത്തിന്റെ (ഷീ വര്‍ക്ക് സ്‌പെയ്‌സ്)ശിലാസ്ഥാപനം 2022 മെയ് 21ന് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.വി.ഗോവിന്ദന്‍ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉച്ചക്ക് 2 ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.രാജന്‍ അദ്ധ്യക്ഷനായിരിക്കും.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു മുഖ്യാതിഥിയാവും ബെന്നി ബഹനാന്‍ എംപി, എംഎല്‍എ മാരായ കെ.കെ രാമചന്ദ്രന്‍.സനീഷ്‌കുമാര്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ആന്‍ഡ് ഗ്രാമ വികസന തമ്മീഷണര്‍ ഡി.ബാലമുരളി, ജില്ലാ കളക്ടര്‍ ഹരിതാ വി.കുമാര്‍, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ജിജു പി അലക്‌സ് എന്നിവര്‍ പങ്കെടുക്കും.സ്‌ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം ,തൊഴിലുകളില്‍ തുല്യ വേതനം, സാമൂഹ്യ സുരക്ഷ എന്നിവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. . .



