റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞു

May 12, 2022 - 11:55 am

ജയ്പുര്‍: രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി മരവിപ്പിച്ചതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകന്‍ അമന്‍ ചോപ്രയുടെ അറസ്റ്റ് തടഞ്ഞ് രാജസ്ഥാന്‍ ഹൈക്കോടതി. ചോപ്രയ്ക്കെതിരായി രജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ കേസിലാണു ഹൈക്കോടതിയുടെ ഇടപെടല്‍. ബുന്ദി, അല്‍വാര്‍ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചോപ്രയെ അറസ്റ്റ് ചെയ്യുന്നത്‌ െഹെക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.

രാജ്യദ്രോഹ നിയമപ്രകാരമുള്ള എല്ലാ കേസുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും വിവാദമായ, ബ്രിട്ടീഷ് കാലത്തെ നിയമം കേന്ദ്രം പുനഃപരിശോധിക്കുന്നതു വരെ എവിടെയും പുതിയ കേസുകള്‍ ഫയല്‍ ചെയ്യരുതെന്നുമുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ െഹെക്കോടതിയുടെ ജോധ്പൂര്‍ ബെഞ്ചിന്റെ തീരുമാനം.
അതേസമയം, കേസന്വേഷണത്തിന്റെ ഭാഗമായി ദംഗാര്‍പുര്‍ ജില്ലയിലെ ബിച്ചിവാഡ പോലീസ് സ്റ്റേഷനില്‍ ഈ മാസം 16-ന് അമന്‍ ചോപ്ര ഹാജരാകണമെന്നും ജസ്റ്റിസ് ദിനേശ് മേത്ത നിര്‍ദേശിച്ചു.വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു, മതവികാരങ്ങളെ വ്രണപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അമന്‍ ചോപ്രയ്ക്കെതിരേ കേസെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *