റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ഓപ്പറേഷന്‍ ഷിഗല്ല മലപ്പുറം’പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

May 12, 2022 - 3:37 pm

ഷിഗല്ല രോഗം പ്രതിരോധിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ‘ഓപ്പറേഷന്‍ ഷിഗല്ല മലപ്പുറം’പദ്ധതി ജില്ലയില്‍ തുടക്കമായി. മെയ് 31 വരെയാണ് ജില്ലയില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണ പാനീയങ്ങള്‍ എന്നിവ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എല്ലാ വയറിളക്കരോഗങ്ങളും കണ്ടെത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കും. തീരദേശ, ഗിരിവര്‍ഗ മേഖലയില്‍ പ്രത്യേക പരിശോധന നടത്തും. എല്ലാ ജല സ്രോതസുകളും ക്ലോറിനേഷന്‍ നടത്തുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *