റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘം കാവ്യ മാധവന്റെ ബാങ്ക് ലോക്കർ പരിശോധിച്ചു

May 11, 2022 - 8:20 am

കൊച്ചി∙: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കർ പൊലീസ് പരിശോധിച്ചു. നടിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷം കേസിലെ പ്രതി നടൻ ദിലീപിന്റെ നിർദേശപ്രകാരം നടി കാവ്യ മാധവന്റെ പേരിൽ തുറന്ന ലോക്കറാണ് പരിശോധിച്ചതെന്ന് ബാങ്ക് ജീവനക്കാർ സ്ഥിരീകരിച്ചു.

2022 മെയ് 10ന് രാവിലെയും വൈകിട്ടുമായി രണ്ടു പൊലീസ് സംഘങ്ങളാണ് ബാങ്കിലെത്തി പരിശോധന നടത്തിയത്. ലോക്കറിൽ നിന്ന് എന്താണ് ലഭിച്ചതെന്നു അന്വേഷണ സംഘം വെളിപ്പെടുത്തിയില്ല. കാവ്യ മാധവനെ ചോദ്യം ചെയ്ത ശേഷമാണു അന്വേഷണ സംഘം ബാങ്ക് ലോക്കർ പരിശോധിച്ചത്.

കേസുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുള്ള കാര്യങ്ങൾ പോലും നിഷേധിക്കുന്ന മൊഴികളാണ് കാവ്യ നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കാര്യങ്ങൾ വ്യക്തമാക്കാൻ അന്വേഷണ സംഘം കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ മുൻഭാര്യ മഞ്ജു വാരിയരുടെ മൊഴിയും അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *