അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എറണാകുളം: ഇന്‍സെന്റ് വൈസേഷന്‍ ഓഫ് പ്രൈവറ്റ് ഫോറസ്ട്രി 2022

April 28, 2022 - 6:54 pm

സ്വകാര്യഭൂമിയിലെ ശോഷിച്ചുവരുന്ന തടിയുല്പാദനം വര്‍ധിപ്പിക്കുന്നതിനും സര്‍വ്വ സാധാരണമായി ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും വനംവകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പിലാക്കിവരുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ് വുഡ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേന്മാവ് എന്നീ വൃക്ഷതൈകള്‍ നട്ടുവളര്‍ത്തുന്നതു പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. തൈകളും എണ്ണം അനുസരിച്ചു മൂന്നു തലങ്ങളിലായി അതായത് 50 തൈകള്‍ മുതല്‍ 200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതല്‍ 400 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 40 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000/ രൂപ) 401 മുതല്‍ 625 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 30  രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 16000/രൂപ) ധനസഹായം നല്‍കും. ആദ്യവര്‍ഷം ധനസഹായത്തിന്റെ പകുതി നല്‍കും. രണ്ടുവര്‍ഷം കൂടി കഴിഞ്ഞാല്‍ ഒന്നുകൂടി അപേക്ഷ നല്‍കണം. വച്ച തൈകളുടെ വളര്‍ച്ച ഉറപ്പാക്കിയാണ് അടുത്ത ഗഡു വിതരണം ചെയ്യുന്നത്.  ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറം വനംവകുപ്പിന്റെ www.forest.kerala.gov.in വെബ്‌സൈറ്റില്‍  ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 30 നകം എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0484-2344761

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *