തിരുവനന്തപുരം : ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയിലെത്തിക്കുന്നവരെ ആദരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കാഷ്‌അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുന്നതിനുളള മാര്‍ഗനിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ചു. അപകടത്തിനിരയായവരെ ഒരു മണിക്കൂറിനുളളില്‍ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്നവരെയാണ് അവാര്‍ഡിന് പരിഗണിക്കുക.
ഇത്തരം സംഭവം ശ്രദ്ധയില്‍ പെട്ടാലുടന്‍ പോലീസ് ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട് വിശദ വിവിരങ്ങള്‍ ശേഖരിച്ച കേന്ദ്ര റോഡ് ഗതാഗത ,ഹൈവേ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം അവാര്‍ഡിനുളള അര്‍ഹത രക്ഷപെടുത്തിയ ആള്‍ക്കുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അക്കാര്യം നിശ്ചിത മാതൃകയില്‍ ജില്ലാതല അപ്രൈസല്‍ കമ്മറ്റി അദ്ധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്ടറെ അറിയിക്കും. ഇതിന്റെ ഒരു പകര്‍പ്പ് രക്ഷപെടുത്തിയ ആള്‍ക്ക് നല്‍കുകയും ചെയ്യും. ജില്ലാതല അപ്രൈസല്‍ കമ്മറ്റി ഇത്തരം ശുപാര്‍ശകള്‍ എല്ലാമാസവും പരിശോധിച്ച് അര്‍ഹമായവ ഗതാഗത കമ്മീഷണര്‍ക്ക് അയച്ചുകൊടുക്കും . ഗതാഗത കമ്മീഷണറാണ് അര്‍ഹരായവര്‍ക്ക് അവാര്‍ഡ് നല്‍കുന്നത്.
പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുന്നതിനായി സംസ്ഥാനതല നിരീക്ഷണ സമിതിക്കും രൂപം നല്‍കിയിട്ടുണ്ട് .മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേരുന്ന സമിതി ഏറ്റവും സ്‌തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനം കാഴ്‌ചവച്ച മൂന്നുപേരെ ദേശീയ അവാര്‍ഡിന് പരിഗണിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിലേക്ക് നാമനിര്‍ദ്ദേശം ചെയ്യും സംസ്ഥന തല നരീക്ഷണ സമിതിയില്‍ ആഭ്യന്തര വകുപ്പ് അഡീണല്‍ ചീഫ് സെക്രട്ടറി ,ട്രാഫിക്ക് ആന്റ് റോഡ് സേഫ്‌റ്റി വിഭാഗം ഐജി എന്നിവര്‍ അംഗങ്ങളും ഗതാഗത കമ്മീഷണര്‍ മെമ്പര്‍ സെക്രട്ടറിയുമാണ്




