റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എല്ലാ ഗ്രാമപഞ്ചായത്തിലും ഐ എൽ ജി എം എസ് സംസ്ഥാനതല പ്രഖ്യാപനം ഏപ്രിൽ 20

April 19, 2022 - 10:06 pm

സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഐ എൽ ജി എം എസ് സേവനം ഏർപ്പെടുത്തിയതിന്റെ സംസ്ഥാനതല പ്രഖ്യാപനം തിരുവനന്തപുരം പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ, മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഏപ്രിൽ 20ന് നിർവഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസ് നടപടികൾ സുതാര്യവും സുഗമവുമാക്കാനും എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കാനും ഇതുവഴി സാധിക്കും.  
2020 സപ്തംബറിൽ 153 പഞ്ചായത്തുകളിലും 2021 സപ്തംബറിൽ 156 പഞ്ചായത്തുകളിലും ഐ എൽ ജി എം എസ് പ്രവർത്തന സജ്ജമാക്കിയിരുന്നു. ബാക്കിയുള്ള 632 ഗ്രാമ പഞ്ചായത്തുകളിലാണ് ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്.
വൈകുന്നേരം 4.30നാണ് ഐ എൽ ജി എം എസ് സംസ്ഥാന തല പ്രഖ്യാപനം നടത്തുന്നത്. ഡി.കെ എം.എൽ.എ മുരളി ചടങ്ങിൽ അധ്യക്ഷനാവും. അടൂർ പ്രകാശ് എം.പി. വിശിഷ്ടാതിഥിയാവും. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *