റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൊബൈൽ സർവീസ് സെന്ററിൽ മോഷണം : നാലം​ഗ സംഘത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിൽ

April 14, 2022 - 9:53 am

ആലപ്പുഴ: ടൗണിലുള്ള മൊബൈൽ സർവീസ് സെന്ററിൽ നിന്നും 15 മൊബൈൽ ഫോണുകൾ മോഷണംപോയി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കരളകം നടക്കാവിൽ എ. മജീദിന്റെ കല്ലുപാലത്തിനു സമീപത്തുള്ള മൊബൈൽ സർവീസ് കടയിലാണ് മോഷണം നടന്നത്.

ഷട്ടറിന്റെ താഴ് തകർത്ത് അകത്തു കയറിയ സംഘം നന്നാക്കാൻ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ചു. 2 സ്കൂട്ടറുകളിലായി എത്തിയ നാലംഗ സംഘത്തിന്‍റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

2022 ഏപ്രിൽ 12ന് രാത്രി 12നും ഒന്നിനും ഇടയ്ക്കായിരുന്നു മോഷണം. ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതാ യാണ് പ്രാഥമിക വിലയിരുത്തൽ. ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തു. കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണ്. ഇതിനോടകം തന്നെ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *