റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചതായി റിപ്പോർട്ട്: രാജി വാർത്ത നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്

April 3, 2022 - 9:38 pm

കൊളംബോ : കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചതായി റിപ്പോർട്ട്. രാജ്യത്തെ എല്ലാ പ്രധാന പാർട്ടികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കാനാണ് രാജിയെന്നായിരുന്നു അഭ്യൂഹം. എന്നാൽ രാജിവച്ചെന്ന വാർത്ത പ്രധാനമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു.

സാമ്പത്തിക പ്രതിസന്ധിമൂലം നട്ടംതിരിയുന്ന രാജ്യത്തു പ്രതിഷേധം രൂക്ഷമാണ്. പ്രതിപക്ഷത്തിന്റെ രാജ്യവ്യാപക പ്രക്ഷോഭം നേരിടാൻ തിങ്കളാഴ്ച രാവിലെ 6 വരെ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങൾക്കും വിലേക്കേർപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *