എറണാകുളം കോമ്പാറയിൽ വൻ കഞ്ചാവ് വേട്ട

കൊച്ചി: കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 80 കിലോയോളം കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ .ആലുവ സ്വദേശി കബീർ, എടത്തല സ്വദേശി നജീബ്, വരാപ്പുഴ സ്വദേശികളായ മനു ബാബു, മനീഷ് എന്നിവരാണ് അറസ്റ്റിലായത് .കാറിൽ ചുറ്റിക്കറങ്ങി വിൽപ്പന നടത്തുകയായിരുന്നു പ്രതികൾ. കഞ്ചാവ് വാങ്ങാനെത്തിയ രണ്ട്‌പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.കിഴക്കമ്പലം ഊരക്കാട് നിന്ന് രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്ത കേസിന്റെ തുടരന്വേഷണ മാണ് കോമ്പാറയിലെ വൻ കഞ്ചാവ് വേട്ടയിലെത്തിച്ചത്. നിർത്തിയിട്ട കാറിന്റെ ഡിക്കിയിൽ വിവിധ പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്

വാഹനങ്ങളിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘം ആലുവയ്ക്കടുത്ത് പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത് ഊരക്കാട് കേസിലെ പ്രതികളിൽ നിന്നാണ് .എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തികിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ പേർ സംഘത്തിലുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം