റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിക്ക് ജില്ലാ ആസ്ഥാനത്ത് തുടക്കമായി

March 28, 2022 - 4:03 pm

ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. നഗരസഭാതല ഉദ്ഘാടനം വലഞ്ചുഴി കടവിലാണ് നടന്നത്.

നഗര പ്രദേശത്തുള്ള നദികളില്‍ അടിഞ്ഞുകൂടിയ മണലും, എക്കലും സമയബന്ധിതമായി ഈ ക്യാമ്പയിന്റെ ഭാഗമായി നീക്കം ചെയ്യുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കൈവഴികളിലേയും തോടുകളിലേയും ഒഴുക്ക് തടസപ്പെടുത്തുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് നദികളുടെയും തോടുകളുടെയും സ്വാഭാവിക ഒഴുക്ക് ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇറിഗേഷന്‍ വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ തൊഴിലുറപ്പ് തൊഴിലാളികളും പങ്കാളികളാകും. ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. എ. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. അജിത്കുമാര്‍,  ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടെസിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *