റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആദിവാസി മൂപ്പന്റെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ വൈകി: പ്രധിഷേധവുമായി ബന്ധുക്കൾ

March 26, 2022 - 8:26 am

പാലക്കാട്: 25/03/22 രാവിലെ ഒൻപതരയ്ക്ക് ആശുപത്രിയിലേക്ക് വരുന്ന വഴിക്കാണ് അട്ടപ്പാടിയിലെ ആദിവാസി മരുതൻ മൂപ്പൻ മരിക്കുന്നത്. മരിച്ച വയോധികന്റെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ വൈകിച്ചതായി ബന്ധുക്കളുടെ പരാതി. ഇൻക്വസ്റ്റ് നടപടികൾ വൈകിയത് മൂലം പോസ്റ്റ് മോർട്ടം നടത്താൻ കഴിയാത്തതിൽ മരണപ്പെട്ട വയോധികന്റെ ബന്ധുക്കൾ പ്രതിഷേധവുമായി രം​ഗത്ത് എത്തിയിട്ടുണ്ട്.

ആനഗദ്ധ ഊരിലെ മരുതൻ മൂപ്പന്റെ മൃതദേഹമാണ് വൈകുന്നേരമായിട്ടും ഇൻക്വസ്റ്റ് നടത്താതിരുന്നത്. ഇന്ന് രാവിലെ ഒൻപതരയ്ക്കായിരുന്നു ആശുപത്രിക്ക് വരുന്ന വഴി മരുതൻ മൂപ്പൻ മരിക്കുന്നത്. മൂന്ന് മണിക്ക് മൃതദേഹം എത്തിച്ചെങ്കിലും ആശുപത്രിയിൽ ജീവനക്കാരില്ലാത്തതിനാൽ ഇൻക്വസ്റ്റ് വൈകിയെന്നാണ് പൊലീസിന്റെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *