റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനുജൻ കൊലപ്പെടുത്തിയ ജ്യേഷ്ഠന്റെ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തി : കുഴിച്ചുമൂടിയത് ജീവനോടെ.

March 26, 2022 - 7:44 am

ചേർപ്പ്: തൃശൂർ ചേർപ്പിൽ ജ്യേഷ്ഠനെ അനിയൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ. കൊല്ലപ്പെട്ട ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിലാണ് നിർണായക വിവരം.

2022 മാർച്ച 25നാണ് ബാബുവിന്റെ മൃതദേഹം ചേർപ്പിലെ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ പ്രതി സാബു കഴുത്തുഞെരിച്ച് കൊന്നെന്നായിരുന്നു മൊഴി. എന്നാൽ ബാബുവിനെ കുഴിച്ചു മൂടുമ്പോഴും ജീവനുണ്ടായിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.മദ്യപിച്ച് ലക്കുകെട്ട ബാബുവിനെ കഴുത്ത് ഞെരിച്ചപ്പോൾ പെട്ടെന്ന് അബോധാവസ്ഥയിലായി.

ഇതോടെ സഹോദരൻ മരിച്ചെന്ന് സാബു കരുതുകയായിരുന്നു. തുടർന്നാണ് സാബു ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കുഴിച്ചിട്ടത്. ബാബുവിന്റെ തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. ഇത് ആയുധം കൊണ്ടുളള മുറിവല്ല.
പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുമ്പോൾ ബാബുവിന്റെ തല കല്ലിലോ ഏതെങ്കിലും കൂർത്ത് പ്രതലത്തിലോ തട്ടിയിരിക്കാം എന്നാണ് നിഗമനം. മൃതദേഹം കുഴിച്ചിടാൻ അമ്മ സഹായിച്ചെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അവരെ ചോദ്യം ചെയ്യും.അമ്മയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചോദ്യം ചെയ്യാനായിട്ടില്ല.

കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നത് അമ്മയെന്ന് കണ്ടെത്തി. മൃതദേഹത്തിന്റെ കാല് പിടിച്ച് കുഴിയിലേക്ക് കിടത്തിയത് അമ്മയാണെന്നാണ് സാബുവിന്റെ മൊഴി. കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു. ബാബുവിനെ ഇളയ സഹോദരൻ കൊലപ്പെടുത്തിയത് അമ്മയുടെ സാന്നിധ്യത്തിലാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *