റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രവാസി സംരഭകയായ സീരിയല്‍ നടിയെ ചോദ്യം ചെയ്‌തു

March 22, 2022 - 8:07 am

തിരുവനന്തപുരം ; നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രവാസി സംരംഭകയായ സീരിയല്‍ നടിയെ ക്രൈംബ്രാഞ്ച്‌സംഘം ചോദ്യം ചെയ്‌തു. 2022 മാര്‍ച്ച 21ന്‌ തിരുവനന്തപുരം ചിത്രാഞ്‌ജലി സ്‌റ്റുഡിയോയില്‍ വെച്ചാണ്‌ ചോദ്യം ചെയ്‌തത്‌. ദിലീപിന്റെ സുഹൃത്തായ മറ്റൊരു വനിതാ സീരിയല്‍ നിര്‍മാതാവിനെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തിട്ടുണ്ട്‌. ദിലീപുമായി അടുത്ത ബന്ധമുളള ഈ സ്‌ത്രീയാണ്‌ ആക്രമിക്കപ്പെട്ട നടിക്കുനേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതെന്നും അന്വേഷണ സംഘം അറിയിച്ചു. മുമ്പ്‌ തിരുവനന്തപുരത്ത്‌ പരസ്യ ഏജന്‍സി നടത്തിയിരുന്ന വ്യക്തിയാണ്‌ ഇവര്‍.

മൊബൈല്‍ ഫോണില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുട അടിസ്ഥാനത്തില്‍ സിനിമാരംഗത്തെ ദിലീപിന്റെ കൂടുതല്‍ വിവരങ്ങളിിലേക്ക്‌ അന്വേഷണം നീട്ടാനാണ്‌ ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട്‌ ദിലീപിന്റെ മുന്‍ നായികയായിരുന്ന നടിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ദുബായില്‍ താമസമാക്കിയ ഈ നടിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ട്‌. ഇരുവരും തമ്മിലുളള വാട്‌സാപ്പ് ചാറ്റുകള്‍ നശിപ്പിച്ചതായാണ്‌ സൈബര്‍ വിദഗ്‌ദന്‍ സായ്‌ ശങ്കര്‍ പോലീസിന്‌ നല്‍കിയ മൊഴി. ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ കൃത്യം നിര്‍വഹിച്ചതെന്നും സായ്‌ സമ്മതിച്ചിട്ടുണ്‌. കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ചാറ്റുകളിലൂടെ പരസ്‌പരം കൈമാറിയതായാണ്‌ സൂചന. ഈ സാഹചര്യത്തില്‍ നടിയെ വിശദമായി ചോദ്യം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *