റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിറ്റുപണമുണ്ടാക്കുക എന്നതാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നയമെന്ന്‌ മന്ത്രി പി.രാജീവ്‌

March 12, 2022 - 11:42 am

തിരുവനന്തപുരം : കെല്‍ട്രോണ്‍ എംപ്ലോയിസ്‌ അസോസിയേഷന്‍ പതിനഞ്ചാം അഖിലേന്ത്യാ സമ്മേളനം വ്യവസായ വകുപ്പ്‌ മന്ത്രി പി.രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്രത്തില്‍ അദികാരത്തിലിരിക്കുന്ന ബിജെ.പി സര്‍ക്കാര്‍ ജനവിരുദ്ധ തൊഴിലാളി നയങ്ങള്‍ തീവ്രമായി നടപ്പാക്കാന്‍ ശ്രമിക്കുകയാണ്‌. വിറ്റുപണമുണ്ടാക്കുക എന്നതാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നയം .എന്നാല്‍ കേന്ദ്രം കയ്യൊഴിയുന്ന സ്ഥാപനങ്ങള്‍ ഏറ്റെടുത്ത്‌ നടത്തുകയെന്നതാണ്‌ കേരള സര്‍ക്കാരിന്റെ രീതി.

അതിനുതകുന്ന രീതിയില്‍ വ്യവസായ മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുന്ന പദ്ധതികള്‍ ഇന്നത്തെ ബജറ്റിലും പ്രഖ്യാപിച്ചിട്ടുണ്ടെന്നും . കെല്‍ട്രോണ്‍ ജീവനക്കാരുട ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ വ്യവസായ വകുപ്പ്‌ അനുമതി നല്‍കിയിട്ടുണ്ടെന്നും ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ മന്ത്രി പി.രാജീവ്‌ പറഞ്ഞു. കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് സി ജയന്‍ ബാബു ,ജനറല്‍ സെക്രട്ടറി ആര്‍ സുനില്‍ തുടങ്ങിയവര്‍ സന്നിഹിതനായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *