റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

70 യുദ്ധവിമാനങ്ങള്‍ യുക്രെയ്ന് നല്‍കാന്‍ യൂറോപ്യന്‍ യൂനിയന്‍

March 2, 2022 - 9:21 am

ബ്രസ്സല്‍സ്: 70 റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനങ്ങള്‍ യുക്രെയ്ന് നല്‍കാന്‍ യൂറോപ്യന്‍ യൂനിയന്‍ തീരുമാനിച്ചു. റഷ്യന്‍ നിര്‍മിത വിമാനങ്ങളാകും നല്‍കുക. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്ക് അവരവരുടെ ഇഷ്ടപ്രകാരം പടക്കോപ്പുകളും വിമാനങ്ങളും നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ സെക്യൂരിറ്റി ചീഫ് ജോസഫ് ബോറല്‍ അറിയിച്ചിരുന്നു. 16 മിഗ്29 വിമാനങ്ങളും, 14 സു25 വിമാനങ്ങളും ബള്‍ഗേരിയയാണ് നല്‍കുക. പോളണ്ട് 28 മിഗ്29 വിമാനങ്ങളും, സ്ലോവാക്യ 12 മിഗ്29 വിമാനങ്ങളും നല്‍കും. യുദ്ധ വിമാനങ്ങള്‍ക്ക് പുറമെ, ആന്റി ആര്‍മര്‍ റോക്കറ്റുകള്‍, മെഷീന്‍ ഗണ്‍, ആര്‍ട്ടില്ലറി എന്നിവയും നല്‍കും. ഓണ്‍ലൈനില്‍ യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ യുക്രെയ്നെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. ഉക്രെയ്ന്റെ പോരാട്ടം സ്വാതന്ത്ര്യത്തിനും നിലനില്‍പ്പിനും വേണ്ടിയാണെന്ന് സെലന്‍സ്‌കി പറഞ്ഞു. ഉക്രെയ്ന്‍ ശക്തരാണ്. ആര്‍ക്കും തങ്ങളെ തകര്‍ക്കാനാവില്ല. രാജ്യത്തിന്റെ സംരക്ഷണത്തിവായി ഉക്രെയ്ന്‍ പട്ടാളക്കാര്‍ കനത്ത വില നല്‍കുന്നു. യൂറോപ്യന്‍മാര്‍ കരുത്തരും ശക്തരുമാണ് എന്ന് തങ്ങള്‍ തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *