ന്യൂയോര്‍ക്ക് സിറ്റി: ആണവ സൈനിക വിഭാഗത്തോട് പ്രത്യേകം ജാഗ്രത്തായിരിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ മാര്‍ച്ച് രണ്ടിന് പ്രത്യേക യോഗം ചേരാന്‍ തീരുമാനിച്ച് ഐക്യരാഷ്ട്ര സഭ. യു എന്‍ ആണവ നിരീക്ഷണ ഘടകത്തിന്റെ 35 അംഗങ്ങളടങ്ങിയ ഡയറക്ടര്‍ ബോര്‍ഡ് ആണ് ചേരുന്നത്. നാറ്റോ സഖ്യത്തെ ഭയപ്പെടുത്താനാണ് പുടിന്റെ നീക്കമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആണവായുധങ്ങള്‍ ഉപയോഗിച്ച് വിലപേശുന്ന റഷ്യന്‍ നടപടിയോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് അമേരിക്ക രംഗത്തു വന്നിട്ടുണ്ട്.പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു അടക്കമുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോഴാണ് ആണവ വിഭാഗത്തോട് ജാഗ്രത പാലിക്കാന്‍ പുടിന്‍ നിര്‍ദേശിച്ചത്.