റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുക്രൈനില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ ചരക്കു വിമാനം റഷ്യന്‍ സേന നശിപ്പിച്ചതായി യുക്രൈന്‍

February 28, 2022 - 11:05 am

കീവ് : അധിനിവേശത്തിന്റെ നാലാം ദിവസം യുക്രൈന്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ വിമാനം കിയവില്‍ റഷ്യൻ സൈന്യം നശിപ്പിച്ചതായി യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.

യുക്രേനിയൻ ഭാഷയിൽ ‘സ്വപ്നം’ എന്ന് അര്‍ഥമുള്ള AN-225 ‘Mriya’ എന്ന വിമാനമാണ് നശിപ്പിച്ചത്. യുക്രേനിയൻ എയറോനോട്ടിക്സ് കമ്പനിയായ അന്റോനോവ് നിർമ്മിച്ചതാണ് ഈ വിമാനം. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനമെന്ന പേരിലും ഖ്യാതി നേടിയിരുന്നു. റഷ്യൻ ഷെല്ലാക്രമണത്തെത്തുടർന്ന് കിയവിന് പുറത്തുള്ള ഹോസ്‌റ്റോമെൽ എയർപോർട്ടിൽ മ്രിയ കത്തിക്കരിഞ്ഞതായാണ് റിപ്പോര്‍ട്ട്.

”ലോകത്തിലെ ഏറ്റവും വലിയ വിമാനമായ ‘മ്രിയ’ റഷ്യൻ നിവാസികൾ കൈവിനടുത്തുള്ള ഒരു എയർഫീൽഡിൽ നശിപ്പിച്ചു. ഞങ്ങൾ വിമാനം പുനർനിർമ്മിക്കും. ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യുക്രൈന്‍ എന്ന സ്വപ്നം ഞങ്ങൾ നിറവേറ്റും,” യുക്രൈന്‍ അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നിന്ന് ട്വീറ്റ് ചെയ്തു. ഒപ്പം വിമാനത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. “അവർ ഏറ്റവും വലിയ വിമാനം കത്തിച്ചു, പക്ഷേ ഞങ്ങളുടെ മ്രിയ ഒരിക്കലും നശിക്കില്ല” ട്വീറ്റില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *