റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ഡ്രോണ്‍ ഉപയോഗിച്ച് നെല്‍കൃഷിയില്‍ വളപ്രയോഗം

February 25, 2022 - 8:16 pm

പത്തനംതിട്ട: ഡ്രോണ്‍  ഉപയോഗിച്ച് നെല്‍കൃഷിയില്‍ വളപ്രയോഗം നടത്തുന്നതിന്റെ മുന്‍ നിര പ്രദര്‍ശനം പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 26 ന് രാവിലെ ഒന്‍പതിന് ചാത്തങ്കേരി പാടശേഖരത്തില്‍ നടക്കും. മണ്ണിന്റെ സൂക്ഷ്മ മൂലകങ്ങളുടെ അപര്യാപ്തത നികത്തുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കെഎയു സമ്പൂര്‍ണാ മള്‍ട്ടിമിക്സ് എന്ന പോഷകമിശ്രിതം ഡ്രോണ്‍ ഉപയോഗിച്ച് ഈ പാടശേഖരത്തില്‍ പ്രയോഗിക്കും.

ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തിയാല്‍ കൃത്യമായി എല്ലാ നെല്‍ചെടികള്‍ക്കും വളത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ സാധിക്കും. സുരക്ഷിതമായും ആയാസരഹിതമായും വളപ്രയോഗം നടത്താന്‍ ഇതിലൂടെ കഴിയും. ഇതോടൊപ്പം തൊഴില്‍ ദിനങ്ങളും സമയവും ലാഭിക്കുവാന്‍ കഴിയുമെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *