തിരുവനന്തപുരം ; നിയമ സഭയില്‍ നടക്കുന്നത് ഭൂരിപക്ഷത്തിന്റെ ധാര്‍ഷ്ട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു. എണ്ണത്തില്‍ കുറവായ പ്രതിപക്ഷത്തെ ശബ്‌ദം കൊണ്ട് ഭരണപക്ഷം അടിച്ചമര്‍ത്തുകയാണെന്നും സതീശന്‍ നിയമ സഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ നിരന്തരം ബഹളമുണ്ടാക്കും. ഇതിനായി ചിലര്‍ ക്വട്ടേഷന്‍ എടുത്തുവന്നതുപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി.എസ് അച്ച്യുതാനന്ദനെപ്പോലെയുളള പ്രഗത്ഭര്‍ ഇരുന്ന കസേരയാണ് പ്രതിപക്ഷ നേതാവിന്റേത്. സഭക്ക് യോജിക്കാത്തവിധം പ്രവര്‍ത്തിക്കുന്നവരെ മുഖ്യമന്ത്രി നിയന്ത്രിക്കുന്നില്ല. ധാര്‍ഷ്ടഅയത്തിന്റെയും ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതിഫലനമാണ് നയമ സഭയില്‍ നടക്കുന്നതെന്നും ജനാധിപത്യ വിരുദ്ധമായ കീഴ്വഴക്കങ്ങളോട് യോജിക്കാന്‍ പ്രതിപക്ഷത്തിനാവില്ലെന്നും സതീശന്‍ പറഞ്ഞു.



