കോട്ടയം: ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് രാവിലെ 11ന് ജില്ലയിലെ സ്‌കൂളുകളിൽ ഭാഷാ പ്രതിജ്ഞയെടുക്കും. അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് പ്രതിജ്ഞയെടുക്കുക.
ഇതുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകളിൽ ഭാഷാ പണ്ഡിതർ, എഴുത്തുകാർ, സാംസ്‌ക്കാരിക നായകർ, ജനപ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് ഭാഷാ സാംസ്‌ക്കാരിക പരിപാടി സംഘടിപ്പിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ഭാഷാ പ്രതിജ്ഞ
മലയാളമാണ് എന്റെ ഭാഷ
എന്റെ ഭാഷ എന്റെ വീടാണ്
എന്റെ ആകാശമാണ്
ഞാൻ കാണുന്ന നക്ഷത്രമാണ്
എന്നെത്തഴുകുന്ന കാറ്റാണ്
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്
ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത്
എന്റെ ഭാഷയിലാണ്
എന്റെ ഭാഷ ഞാൻ തന്നെയാണ്




