മൂന്നാർ: മൂന്നാർ മേഖലയിൽ വനപാലക സംഘം നടത്തിയ പരിശോധനയിൽ നാല് ആനത്തേറ്റയും മ്ലാവിന്റെ കൊമ്പും പിടികൂടി. വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘം സജീവമാകുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിുരുന്നു പരിശോധന. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ദേവികുളത്തു വെച്ച് വനപാലക സംഘത്തിന്റെ ഫ്ലയിങ് സ്കോട് നടത്തിയ പരിശോധനയിലാണ് വന്യമൃഗങ്ങളുടെ അവയവങ്ങൾ കണ്ടെത്തിയത്. ഓട്ടോയിൽ തമിഴ്നാട്ടിലേക്ക് കടത്താനുളള ശസ്റ്റമത്തിനടയിലാണ് സംഘം പിടിയിലായത്
സംഭവുമായി ബന്ധപ്പെട്ട് ഓട്ടോ ഉടമയും ചൊക്കനാട് കോളനി സ്വദേശിയുമായ പ്രേംകുമാർ [36] ഇയാളുടെ സഹായി നവരാജ് [41] ഇവ നൽകിയ ഇടനിലക്കാരൻ ദേവികുളം കോളനി സ്വദേശി പാണ്ഡിദുരൈ [38] എന്നിവരെ ഫ്ലയിങ് സംഘം അറസ്റ്റ് ചെയ്തു. രാവിലെയാണ് ഫ്ലയിങ് സംഘത്തിന് ഓട്ടോയിൽ ആനതേറ്റയും മ്ലാവിന്റെ കൊമ്പും കടത്തുന്നതായി രഹസ്യവിവരം ലഭിച്ചത്. തുടർന്ന് സംഘം ദേശീയ പാതയിൽ വാഹന പരിശോധന ആരംഭിച്ചു.
ഉച്ചയോടെ ഓട്ടോയിൽ കടത്താൻ ശ്രമിച്ച വന്യമൃഗങ്ങളുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ആനത്തേറ്റയും മ്ലാവിന്റെ കൊമ്പും കണ്ടെടുത്തത്. ഓട്ടോ ഉടമ പ്രേംകുമാർ സുഹൃത്ത് പാണ്ഡിദുരൈ എന്നിവരെ ചോദ്യം ചെയ്തതോടെയാണ് ഇടനിലക്കാരൻ നവ രാജാണ് ഇവ നൽകിയതെന്ന് മനസിലായാണ്.
ഇതോടെ പ്രതികളെ ഉപയോഗിച്ച് നവരാജിനെ വനപാലകർ ഫോണിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ദേവികുളം റേഞ്ച് ഓഫീസർ അരുൺ മഹാരാജ, ഫ്ലയിങ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജെയ്സൺ, ബിഎഫ്ഒമാരായ ശരൺ കുമാർ, ശിവപ്രസാദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. കേടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു



