തൃശൂർ: യുവാവിനെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടി. ചീയാരത്ത് നടുറോഡിൽ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി പെൺകുട്ടി വീണ സംഭവത്തിൽ ബൈക്കോടിച്ചിരുന്ന യുവാവാണ് പിടിയിലായത്. ബൈക്ക് സ്റ്റണ്ടിനിടെ അപകടമുണ്ടാക്കുകയും പിന്നീട് നാട്ടുകാരുമായി അടിയുണ്ടാക്കുകയും ചെയ്ത അമലിനെ സുഹൃത്ത് അനുഗ്രഹിനൊപ്പമാണ് പിടികൂടിയത്. നെല്ലായിയിൽ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. . ഇവരിൽ നിന്ന്പിടിച്ചെടുത്തു.
ചിയാരത്ത് പെൺകുട്ടിയുമായി ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ പെൺകുട്ടി വീണ് അപകടത്തിനിടയായിരുന്നു. ഇത് ചോദ്യം ചെയ്തയാളെ അമൽ കയ്യേറ്റം ചെയ്തിരുന്നു. പിന്നാലെ ആൾക്കൂട്ടം അമലിനെയും മർദിച്ചു.അകാരണമായിട്ടായിരുന്നു തന്നെ മർദിച്ചതെന്നായിരുന്നു അമലിന്റെ ആരോപണം. ഇരുകൂട്ടർക്കുമെതിരെ അന്ന് ഒല്ലൂർ പോലീസ് കേസെടുത്തിരുന്നു