റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്‌ഭവന്‍ പി.ആര്‍.ഒ എസ്‌.ഡി പ്രിന്‍സിന്‌ പുനര്‍ നിയമനം നല്‍കി ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവ്‌

February 19, 2022 - 11:10 am

തിരുവനന്തപുരം : രാജ്‌ഭവന്‍ പി.ആര്‍ഒ ആയ എസ്‌.ഡി പ്രിന്‍സിന്‌ പുനര്‍ നിയമനം നല്‍കി ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവ്‌. കഴിഞ്ഞ ആറുവര്‍ഷമായി പ്രിന്‍സ്‌ രാജഭവന്‍ പി.ആര്‍ഒ ആണ്‌ . സര്‍വീസില്‍ നിന്ന വിരമിച്ച പ്രിന്‍സിന്‌ പുനര്‍ നിയമനം ആവസ്യപ്പെട്ട്‌ ഒന്നര വര്‍ഷം മുമ്പ്‌ രാജ്‌ഭവന്‍ കത്തെഴുതിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയില്ല. നയപ്രഖ്യാപനത്തില്‍ ഒ്‌പ്പുവയ്‌ക്കാതെ ഗവര്‍ണര്‍ ഇടഞ്ഞതോടെയാണ്‌ ചീഫ്‌ സെക്രട്ടറി ഉത്തരവിറക്കിയത്‌

കേരള സര്‍വകലാശാല പി.ആര്‍ഓയിരുന്ന പ്രിന്‍സിനെ 2016 മാര്‍ച്ച്‌ രണ്ടിനാണ്‌ ഡെപ്യൂട്ടേഷനില്‍ രാജ്‌ഭവനില്‍ പിആര്‍ഒയായി നിയമിച്ചത്‌. രാജ്‌ഭവനിലിരിക്കെ 2020 മെയ്‌ 31ന്‌ വിരമിച്ചശേഷമാണ്‌ അദ്ദേഹത്തിന്‌ പുനര്‍ നിയമനത്തിന്‌ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടരി കത്തെഴുതിയത്‌. പുഃനര്‍ നിയമനം വൈകിയതോടെ രാജ്‌ഭവനില്‍ നിന്ന്‌ ഓണറേറിയം വാങ്ങിയാണ്‌ പ്രിന്‍സ്‌ പ്രവര്‍ത്തിച്ചുവന്നത്‌. സര്‍ക്കാരുമായി ഗവര്‍ണര്‍ ഇടഞ്ഞതോടെയാണ്‌ പഴയ ഫയലിന്‌ അനക്കം വച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *