റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാന്‍സലര്‍ പദവി ഭരണഘടനക്ക്‌ പുറത്തുളള അധികാരമാണെന്ന്‌ വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍

February 18, 2022 - 10:01 am

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക്‌ ചാന്‍സിലര്‍ പദവി വേണ്ടെന്ന്‌ വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്ക്‌ ഭരണഘടനാപരമായ അധികാരങ്ങല്‍ തുടരാമെന്നും മന്ത്രിസഭ വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച്‌ പഠിക്കാനായി ജസ്‌റ്റീസ്‌ മദന്‍മോഹന്‍ പൂഞ്ചിയുടെ നേതൃത്വത്തില്‍ നിയോഗിച്ച പൂഞ്ചി കമ്മറ്റി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്മേലുളള മറുപടി കേന്ദ്രസര്‍ക്കാര്‍ ആരാഞ്ഞിരുന്നു. അതനുസരിച്ചുളള മറുപടിയിലാണ്‌ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്‌.

ഗവര്‍ണറുടെ അധികാരത്തിനുപുറമേ സംസ്ഥാനങ്ങളില്‍ നിന്നുളള രാജ്യ സഭാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്‌തിരുന്നു. എന്നാല്‍ ഇത്‌ അംഗീകരിക്കേണ്ടതില്ലെന്ന്‌ മന്ത്രിസഭായോഗം തീരുമാനമെടുത്തു. രാജ്യ സഭ അംഗങ്ങലുടെ എണ്ണം ഇപ്പോള്‍ 9 ആണ്‌. അത്‌ കൂട്ടിയാല്‍ സാമ്പത്തിക ചെലവ്‌ കൂടുമെന്ന വിലയിരുത്തലിലാണ്‌ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *