റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്യാമറയ്ക്ക് മുന്നിലെ മോഹന്‍ലാല്‍ മാജിക്ക്’ എങ്ങനെ ജനിക്കുന്നു എന്ന് വെളിപ്പെടുത്തി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍.

February 16, 2022 - 10:41 am

ഡയലോഗ് പറയാന്‍ താമസിക്കുന്നുവെന്ന് പരാതി പറഞ്ഞ തെലുങ്ക് സംവിധായകന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയും അത് കേട്ട സംവിധായകന്റെ പ്രതികരണവുമാണ് ബി ഉണ്ണികൃഷ്ണന്‍ പങ്കുവച്ചത്.ബി ഉണ്ണിക്കൃഷ്ണന്റെ വാക്കുകള്‍ ഇങ്ങിനെ –

‘തെലുങ്കിലെ പ്രമുഖ സംവിധായകനായ കൊരട്ടാല ശിവ ഒരിക്കല്‍ ലാല്‍ സാറിനോട് ചോദിച്ചു, ഞാന്‍ ആക്ഷന്‍ പറഞ്ഞ് കുറച്ചുകഴിയുമ്ബോഴാണ് സാര്‍ ഡയലോഗ് പറയുന്നത് പെട്ടെന്ന് പറഞ്ഞാല്‍ നന്നായിരുന്നു. ശരി എന്ന് മോഹന്‍ലാല്‍ സമ്മതിക്കുകയും ചെയ്തു. ഷോട്ട് എടുത്തതിന് ശേഷം മോഹന്‍ലാല്‍ ശിവയെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു,

നിങ്ങള്‍ ആക്ഷന്‍ പറയുമ്പോൾ ഡയലോഗിന് മുമ്പ് ഞാന്‍ എടുക്കുന്ന സമയവും, ഡയലോഗ് പറഞ്ഞതിന് ശേഷം ഉടനെ കട്ട് പറയാതെ എനിക്ക് രണ്ട് സെക്കന്റ് കൂടി തരികയാണെങ്കില്‍ അവിടെയാണ് എനിക്ക് അഭിനയിക്കാന്‍ പറ്റുക.

ശിവയ്ക്ക് ഭയങ്കര ഷോക്ക് ആയിരുന്നു ആ സംഭവം. ജീവിതത്തില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ ലേണിംഗ് അനുഭവമായിരുന്നു അതെന്നാണ് അദ്ദേഹം പിന്നീട് അതിനെകുറിച്ച്‌ പറഞ്ഞത്. ഗ്രാന്റ് മാസ്റ്ററിലും വില്ലനിലുമൊക്കെ നമുക്കിത് കാണാന്‍ സാധിക്കും’.

ഇതാണ് ക്യാമറക്ക് മുന്നിലെ മോഹൻലാൽ മാജിക്ക് – ഉണ്ണികൃഷ്ണൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *