റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടമ്മക്കുനേരെ ലൈംഗികാക്രമണം നടത്തിയ പ്രതി പിടിയില്‍

February 11, 2022 - 9:29 am

വഴിക്കടവ്‌ : വീട്ടമ്മക്കുനേരെ അതിക്രമം നടത്തിയ പ്രതി പോലീസ്‌ പിടിയിലായി . വരക്കുളത്ത്‌ കീഴ്‌പുളളി വിനീഷ്‌ എന്ന കുട്ടാപ്പി(26) ആണ്‌ പിടിയിലായത്‌. 2022 ജനുവരിമാസം 28ന്‌ പുലര്‍ച്ചെ വരക്കുളത്തെ വീട്ടില്‍ നിന്നും മണിമൂലിലെ ചര്‍ച്ചിലേക്ക്‌ ഒറ്റക്ക്‌ നടന്നുപോകുംവഴിയാണ്‌ മണിമൂലി ടൗണിലേക്കെത്തുന്ന നടപ്പാലത്തിനടുത്തുവച്ച്‌ ഹെല്‍മെറ്റ്‌ ധരിച്ച് ബൈക്കിലെത്തിയ യുവാവ്‌ ബൈക്ക്‌ നിര്‍ത്തി ലൈംഗിക അതിക്രമത്തിന്‌ മുതിര്‍ന്നത്‌. വീട്ടമ്മ ഒഴിഞ്ഞുമാറി ഒച്ചവെച്ചതോടെ പ്രതി ബൈക്കില്‍ രക്ഷ പെടുകയായിരുന്നു.

പോലീസില്‍ നല്‍കിയ. പരാതിയെ തുടര്‍ന്ന്‌ നിലമ്പൂര്‍ ഡിെൈവസ്‌പി സാജു കെ എബ്രാഹാമിന്‍രെ നേതൃത്വത്തില്‍ വഴിക്കടവ്‌ പോലീസ്‌ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ബഷീറും പ്രത്യേക അന്വേഷണ സംഘവും പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചും ബൈക്‌്‌കുകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ്‌ പ്രതിയെ കണ്ടെത്തിയത്‌. വിനീഷ്‌ വീട്ടമ്മയെ മുമ്പ്‌ പരിചയമുളള ആളും പ്രദേശത്തുകാരനുമാണ്‌ .പ്രതി കുറ്റം സമ്മതിച്ചു. തെളിവെടുപ്പ നടത്തി കോടതിയില്‍ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *