റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ തീവ്രയത്നം

February 8, 2022 - 4:33 pm

പാലക്കാട്: മലമ്പുഴയില്‍ യുവാവ് മലയില്‍ കുടുങ്ങി. യുവാവിനെ രക്ഷിക്കാന്‍ തീവ്ര യത്‌നം തുടരുകയാണ്.

മലമ്പുഴ ചെറാട് മലയിലാണ് യുവാവ് കുടുങ്ങിയത്. ചെറാട് സ്വദേശിയായ ബാബു(23)വാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു മലയില്‍ അകപ്പെടുകയായിരുന്നു. ചെങ്കുത്തായ മലയിലെ ഇടുക്കിലാണ് യുവാവ് പെട്ടത്.

കൊച്ചിയില്‍ നിന്ന് കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ രക്ഷാ പ്രവര്‍ത്തനത്തിന് ആദ്യം ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളില്‍ ഹെലികോപ്ടര്‍ ദൗത്യം പരാജയപ്പെട്ടു. യുവാവ് ഇരിക്കുന്ന സ്ഥലം കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡിന് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ പര്‍വ്വതാരോഹകരെ എത്തിക്കാനാണ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *