മികച്ച കായിക താരത്തിനുള്ള വേൾഡ് ​ഗെയിംസ് പുരസ്കാരം മലയാളി ഹോക്കി താരം പി.ആർ ശ്രീജേഷിന്

കൊച്ചി: മികച്ച കായിക താരത്തിനുള്ള വേൾഡ് ​ഗെയിംസ് പുരസ്കാരം മലയാളി ഹോക്കി താരം പി.ആർ ശ്രീജേഷിന്.

1,27,647 വോട്ടുകൾ നേടിയാണ് ശ്രീജേഷ് പുരസ്കാരത്തിന് അർഹനായത്. രണ്ടാം സ്ഥാനത്തെത്തിയ ആൽബർട്ട് മെ​ഗൻസ് ലോപസിനെ ബഹുദൂരം പിന്നിലാക്കിയാണ് പി.ആർ ശ്രീജേഷ് അഭിമാന നേട്ടം കൈവരിച്ചത്.

2004 ലാണ് ശ്രീജഷ് ജൂനിയർ നാഷണൽ ടീമിൽ ഇടം നേടുന്നത്. 2006 ലാണ് സീനിയർ നാഷണൽ ​ഗെയിമിൽ പങ്കെടുക്കുന്നത്. 2013ലെ ഏഷ്യാ കപ്പിൽ മികച്ച ​ഗോൾ കീപ്പർക്കുള്ള പുരസ്കാരം നേടി. 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീമിൽ അംഗവും 2016 ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു പിആർ ശ്രീജേഷ്.

2021 ലെ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ യശസുയർത്തി കേരളത്തിന് അഭിമാനമായി ഹോക്കിയിൽ ഇന്ത്യൻ ടീം വെങ്കല മെഡൽ നേടാൻ ശ്രീജേഷ് നിർണായക പങ്ക് വഹിച്ചു. 41 വർഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് ഹോക്കിയിൽ മെഡൽ ലഭിക്കുന്നത്. 2017 ൽ പത്മശ്രീയും 2015 ൽ അർജുന പുരസ്കാരവും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →