റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത്‌ ഓണ്‍ലൈന്‍ വായ്‌പാ തട്ടിപ്പ്‌ വ്യാപകമാവുന്നു

January 31, 2022 - 8:12 am

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഓണ്‍ലൈന്‍ വായ്‌പാ തട്ടിപ്പ്‌ സംഘങ്ങളുടെ പ്രവത്തനം വ്യാപകമാവുന്നു. ഇത്തരം സംഘങ്ങളില്‍ നിന്ന്‌ വായപയെടുത്താല്‍ തിരിച്ചടക്കേണ്ടി വരുന്നത്‌ ലക്ഷങ്ങളാണ്‌. വായ്‌പാ തിരിച്ചടക്കാന്‍ താമസിച്ചാല്‍ മറ്റ്‌ ഓണ്‍ലൈന്‍ സംഘങ്ങളില്‍നിന്നുളള വായ്‌പാ ആപ്പുകള്‍ നിര്‍ദ്ദേശിക്കും. പണം തിരിച്ചടച്ചാലും കൂടുതല്‍ തുക ആവശ്യപ്പെട്ട്‌ ഭീഷണി തുടരും.

6700 രൂപ വായ്‌പയെടുത്ത പാലക്കാട്‌ പനയംപാടം സ്വദേശി അബ്‌ദുല്‍ സലാമിന്‌ തിരിച്ചടക്കേണ്ടി വന്നത്‌ ഒന്നരലക്ഷം രൂപയാണ്‌. 12 ആപ്പുകളില്‍ നിന്നായി 37,775രൂപയാണ്‌ വായ്‌പയായി എടുക്കേണ്ടി വന്നത്‌. വായ്‌പയെടുത്ത വ്യക്തിയുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചാണ്‌ ഭീഷണി. അബ്ദുല്‍ സലാമിന്റെ ഫോണിലെ വിവരങ്ങള്‍ സ്വന്തം ഫോണിലേക്ക്‌ വാട്‌സാപ്പ്‌ വഴി അയച്ച്‌ ഫോണിലുളള എല്ലാ നമ്പരിലേക്കും സന്ദേശങ്ങള്‍ അയക്കുമെന്ന്‌ പറഞ്ഞാണ്‌ ഭീഷണിപ്പെടുത്തുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *