കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചന കേസില്‍ ദിലീപിന്റെ ജാമ്യഹരജി കോടതി പരിശോധിക്കുന്നു.
ഫോൺ ഫോറൻസിക് പരിശോധനക്കയച്ചെന്ന് ദിലീപ് കോടതിയിൽ രേഖാമൂലം മറുപടി നൽകി. ഐടി ആക്റ്റ് പ്രകാരം ഫോൺ പരിശോധിക്കാമെന്ന് കോടതി ചോദിച്ചു. പ്രതികളെല്ലാം ഒറ്റയടിക്ക് ഫോൺ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നാണ് പ്രോസിക്യൂഷൻ വാദം.
ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങൾ വീണ്ടെടുക്കാനാണ് പൊലീസ് തന്റെ ഫോൺ ആവശ്യപെടുന്നതെന്ന് ദിലീപ് പറഞ്ഞു. സ്വകാര്യത സംരക്ഷിക്കണമെന്നും ദിലീപ്. ഫോൺ ആവശ്യപെടുന്നത് നിയമവിരുദ്ധമാണെന്നും ദിലീപ് പറയുന്നു. ഫോണുകൾ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം കോടതി ചോദ്യം ചെയ്തിരുന്നു.

