റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മതവിദ്വേഷ പ്രസംഗത്തില്‍ വൈദികനെ പിന്തുണച്ച്‌ തലശേരി അതിരൂപത

January 29, 2022 - 9:49 am

തലശേരി: മതവിദ്വേഷ പ്രസംഗം നടത്തിയ വൈദീകനെ സംരക്ഷിക്കാന്‍ ഉറച്ചുനില്‍ക്കുമെന്ന്‌ തലശേരി രൂപത. നിയമസംരക്ഷണം അടക്കം വൈദീകന്റെ സുരക്ഷക്ക്‌ ആവശ്യമായതെല്ലാം ചെയ്യും. മണിക്കടവ്‌ സെന്റ് തോമസ്‌ ചര്‍ച്ചിലെ പെരുന്നാള്‍ പ്രഭാഷണത്തിനിടെയായിരുന്നു ഫാദര്‍ ആന്റണി തറക്കടവിന്റെ പ്രകോപനപരമായ പ്രസംഗം. സമൂഹത്തില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പ്രസംഗമെന്ന്‌ കാട്ടി ഫാ.ആന്റണി തറക്കടവിനെതിരെ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.

ഹലാല്‍ ഭക്ഷണം ക്രിസ്‌ത്യന്‍ വിരുദ്ധമാണെന്ന്‌ ഫാദര്‍ ആന്റണി പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. ഈ പ്രസംഗം വിവാദമായി മാറിയതോടെ ചില മുസ്ലീം സംഘടനകല്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ രൂപതാ നേതൃത്വം ഇടപെട്ട്‌ മുസ്ലീം സംഘടനാ നേതാക്കളുമായി സംസാരിച്ച്‌ ഒത്തുതീര്‍പ്പിലെത്തിയിരുന്നു. എന്നാല്‍ അച്ചന്‍ നടത്തിയ പ്രഭാഷണത്തില്‍ സത്യവിശ്വാസത്തെയും ലൗജിഹാദിനെയും , ഹലാല്‍ ഭക്ഷണത്തിലെ അപകടത്തേയും കുറിച്ചുളള പ്രസ്‌താവനകളെ തളളിപ്പറയാന്‍ തയാറല്ലെന്ന്‌ തലശേരി അ്‌തിരൂപത വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഉഭയകക്ഷി ചര്‍ച്ചയിലും ഇക്കാര്യം അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിരുന്നതായും .മറിച്ചുളള പ്രചരണങ്ങള്‍ അവാസ്‌തവവും ഗൂഡലക്ഷ്യങ്ങളോടയുളളതാണെന്നും അതിരൂപത അറിയിച്ചു.

പളളിതിരുന്നാളിനോടനുബന്ധിച്ച്‌ നടത്തിയ പ്രഭാഷണത്തില്‍ ഹലാല്‍ വിശദീകരണത്തിനിടെയാണ്‌ വൈദീകന്‍ ചില വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്‌. മുഹമ്മദ്‌ നബിയുമായി ബന്ധ്‌പ്പെട്ട്‌ നടത്തിയ പരാമര്‍ശങ്ങള്‍ക്ക്‌ പുറമേ ഹലാല്‍ ഭക്ഷണം ക്രിസ്‌ത്യന്‍ വിരുദ്ധമാണെന്നും ഫാദര്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രശ്നം കൂടുതല്‍ വര്‍ഗീയ ധ്രുപീകരണത്തിലേക്ക്‌ പോകുന്നതിന്‌ മുമ്പേ രൂപതാ നേതൃത്വം ഇടപെടുകയും ചാന്‍സലര്‍ ഫാദര്‍ തോമസ്‌ തെങ്ങുംപളളി മുസ്ലൂീം സംഘടനാ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുകയും ഫാദര്‍ ആന്റണിയുടെ വാക്കുകള്‍ സഭയുടെ ഔദ്യോഗിക അഭിപ്രായമല്ല എന്ന പ്രസ്‌താവന നല്‍കുകയും ചെയ്‌തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *