റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ല: കെ. സുരേന്ദ്രന്‍

January 26, 2022 - 3:48 pm

കോഴിക്കോട്: രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലയന്‍ ബഹുതിയായ പത്മഭൂഷണ്‍ സി.പി.ഐ.എം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ നിരസിച്ചതിനെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.

കേരളഭൂഷണും കേരളശ്രീയും വരുമ്പോള്‍ ആദ്യം ബുദ്ധദേവിനു തന്നെ നല്‍കണമെന്നും നാടിനേക്കാള്‍ കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘നമ്മുടെ നാടിനേക്കാള്‍ കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ല. ബംഗാളിലെ പല കമ്യൂണിസ്റ്റുനേതാക്കളുടേയും പിതാമഹന്മാര്‍ പലരും ഉജ്ജ്വലരായ ദേശസ്‌നേഹികളായിരുന്നു.

ഭട്ടാചാര്യയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമായിരിക്കാം നടപ്പിലായത്. ഏതായാലും കേരളഭൂഷണും കേരളശ്രീയും വരുന്നുണ്ടല്ലോ. ആദ്യം ബുദ്ധദേവിനു തന്നെ ഇരിക്കട്ടെ,’ കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, പാര്‍ട്ടിയുമായി തീരുമാനിച്ചാണ് പുരസ്‌കാരം നിരസിക്കുന്നതെന്ന് ബുദ്ധദേവ് പറഞ്ഞിരുന്നത്. സീതാറം യെച്ചൂരിയാണ് ബുദ്ധദേവിന്റെ പ്രസ്താവന ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നത്.

‘പത്മ ഭൂഷണ്‍ പുരസ്‌കാരത്തെ പറ്റി എനിക്കൊന്നും അറിയില്ല. ആരും അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. അഥവാ എനിക്ക് പത്മഭൂഷണ്‍ സമ്മാനിച്ചിട്ടുണ്ടെങ്കില്‍ അത് സ്വീകരിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നു,’ എന്നായിരുന്നു ബുദ്ധദേവ് പറഞ്ഞിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *