റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്: ആസാദി കാ അമൃത് മഹോത്സവ്: വയനാട് ജില്ലയില്‍ നിതി ആയോഗിന്റെ വിവിധ മത്സരപരിപാടികള്‍

January 21, 2022 - 4:25 pm

– മികച്ച ഗ്രാമ/ബ്ലോക്ക് പഞ്ചായത്തിന് 50,000 രൂപയുടെ അവാര്‍ഡ് നല്‍കും
– വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മത്സരങ്ങള്‍
– ആകെ 1,20,000 രൂപയുടെ സമ്മാനങ്ങള്‍

വയനാട്: ആസാദി കാ അമൃത് മഹോത്സവ്- സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോത്തോടനുബന്ധിച്ച് നിതി ആയോഗിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തെ ആസ്പിരേഷന്‍ ജില്ലകളില്‍ വിവിധ മത്സര പരിപാടികള്‍ നടത്തുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ ഏക ആസ്പിരേഷന്‍ ജില്ലയായ വയനാട് ജില്ലയിലും ജില്ലാ ഭരണകൂടത്തിന്റെ  നേതൃത്വത്തില്‍ മത്സരപരിപാടികള്‍ സംഘടിപ്പിക്കും. ആകെ 1,20,000 രൂപയുടെ സമ്മാനതുകയാണ് നിതി ആയോഗ് സമ്മാനമായി നല്‍കുന്നത്.

പട്ടികവര്‍ഗ വികസന രംഗത്ത് ജില്ലയിലെ ഏറ്റവും മികച്ചതും നവീനവുമായ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തിന് 50,000 രൂപയുടെ അവാര്‍ഡ് നല്‍കും. ജില്ലാതല സ്‌ക്രീനിംഗ് കമ്മിറ്റിയാണ് മികച്ച തദ്ദേശ സ്ഥാപനത്തെ തിരഞ്ഞെടുക്കുക. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, പ്രബന്ധരചന, വാട്ടര്‍ കളര്‍ ചിത്രരചനാ മത്സരങ്ങള്‍, ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പ്രബന്ധരചനാ മത്സരം എന്നിവയും സംഘടിപ്പിക്കും.

സ്‌കൂള്‍ 10, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരം. സ്‌കൂള്‍ തലത്തിലുള്ള മത്സരങ്ങളില്‍ മികവ് തെളിയിക്കുന്നവരെ ജില്ലാതല മത്സരത്തിലേക്ക് പരിഗണിക്കും. ക്വിസ് മത്സരം ഒന്നാം സ്ഥാനം 10,000, രണ്ടാം സ്ഥാനം 6000, മൂന്നാം സ്ഥാനം 4000 എന്നിങ്ങനെ കാഷ് അവാര്‍ഡ് നല്‍കും. പ്രബന്ധരചന, വാട്ടര്‍കളര്‍ ചിത്രരചനാ മത്സരങ്ങള്‍ക്ക് ജില്ലാതലത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 എന്നിങ്ങനെ കാഷ് അവാര്‍ഡ് നല്‍കും.

ഉദ്യോഗസ്ഥര്‍ക്കുള്ള പ്രബന്ധരചനാ മത്സരത്തില്‍ വയനാട് ജില്ലയില്‍ ജോലി ചെയ്യുന്ന സ്ഥിരം സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പങ്കെടുക്കാന്‍ അര്‍ഹത. Improving Local Govrnance- Ideas for Transforming India എന്നതാണ് വിഷയം. ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതിയ മൗലിക രചനകള്‍ ആയിരക്കണം. ആയിരം വാക്കുകളില്‍ കവിയാത്ത പ്രബന്ധം 2022 ജനുവരി 28 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്കകം ലഭിച്ചിരിക്കണം. അവാര്‍ഡ് തുക 15000, 9000, 6000 പ്രകാരം ലഭിക്കും. ജില്ലാ കളക്ടര്‍ നിശ്ചയിക്കുന്ന ജില്ലാതലത്തിലുള്ള ജൂറിയാണ് എല്ലാ മത്സരങ്ങളുടെയും മൂല്യനിര്‍ണയം നടത്തുക.

മത്സര പരിപാടിയകളുടെ സംഘാടനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ഷാജു എന്‍.ഐ ഷാജു അധ്യക്ഷനായി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചില മത്സരങ്ങള്‍ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *