റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അബുദബി സ്ഫോടനം: യു.എ.ഇയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യ

January 19, 2022 - 10:30 am

ദുബായ്: അബുദബി സ്ഫോടനങ്ങളെ അംഗീകരിക്കാനാവാത്ത അതിക്രമമെന്നു വിശേഷിപ്പിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ യു.എ.ഇയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യു.എ.ഇ. വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയിദ് അല്‍ നഹ്യാനുമായി താന്‍ സംസാരിച്ചതായും ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു. മരിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാനും കുടുംബാംഗങ്ങള്‍ക്കു പൂര്‍ണപിന്തുണയേകാനുമായി ഇന്ത്യന്‍ എംബസി യു.എ.ഇ. അധികൃതരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുവരുന്നു. എണ്ണസംഭരണശാല, വിമാനത്താവളം എന്നിവിടങ്ങള്‍ക്കു സമീപമുണ്ടായ സ്ഫോടനങ്ങളില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താനിയുമാണു കൊല്ലപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *