റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാള്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണി മുതലാണു മത്സരം. ബോലാന്‍ഡ് പാര്‍ക്കിലെ വേഗം കുറഞ്ഞ ഫ്ളാറ്റ് പിച്ച് ബാറ്റ്സ്മാന്‍മാരെ നിരാശപ്പെടുത്തുന്നതാണ്. ഒരു ദശാബ്ദം മുമ്പ് ശ്രീലങ്ക ഈ പിച്ചില്‍ 43 റണ്ണിന് ഓള്‍ഔട്ടായിരുന്നു. ഇവിടെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ 350 റണ്ണിലെത്തിയിട്ടുണ്ടെന്നതും ചരിത്രമാണ്. വെസ്റ്റേണ്‍ കേപിലെ പ്രതികൂല കാലാവസ്ഥയാണു മറ്റൊരു വെല്ലുവിളി. പാളിലെ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണു കാലാവസ്ഥാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. മൂന്ന് ഏകദിനങ്ങുടെ പരമ്പര രണ്ട് കൂട്ടര്‍ക്കും അഭിമാന പോരാട്ടമാണ്.

ടെസ്റ്റില്‍ പരമ്പര കൈവിട്ട ഇന്ത്യ ഏകദിന പരമ്പരയിലൂടെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. 2018 ല്‍ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര 5-1ന് സ്വന്തമാക്കാന്‍ ഇന്ത്യക്കായി. ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഏകദിനം കളിച്ചില്ല. അപ്രതീക്ഷിതമായി നായക സ്ഥാനത്തെത്തിയ ലോകേഷ് രാഹുലിന് പരമ്പര മികവ് തെളിയിക്കാനുള്ള വേദിയാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ താന്‍ ഓപ്പണറായി ഇറങ്ങുമെന്നു രാഹുല്‍ വ്യക്തമാക്കി. രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. നായകസ്ഥാനം ഉപേക്ഷിച്ച വിരാട് കോഹ്ലി ബാറ്റിങ്ങില്‍ ശ്രദ്ധ നല്‍കാനുള്ള തയാറെടുപ്പിലാണ്. ഒന്‍പത് റണ്‍ കൂടി നേടിയാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിദേശത്ത് കൂടുതല്‍ ഏകദിന റണ്‍ നേടിയ ഇന്ത്യക്കാരനെന്ന റെക്കോഡിലേക്കെത്താന്‍ കോഹ്ലിക്കാവും. സച്ചിന് 5065 റണ്ണും കോഹ്ലിക്ക് 5057 റണ്ണുമാണ്. സാധ്യതാ ടീം: ഇന്ത്യ- ലോകേഷ് രാഹുല്‍ (നായകന്‍), ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ദീപക് ചാഹാര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍/ഭുവനേശ്വര്‍ കുമാര്‍, ആര്‍. അശ്വിന്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹാല്‍.സാധ്യതാ ടീം: ദക്ഷിണാഫ്രിക്ക- ക്വിന്റണ്‍ ഡി കോക്ക്, ജാനെമന്‍ മാലാന്‍, തെംബ ബാവുമ (നായകന്‍), എയ്ദീന്‍ മര്‍ക്രാം, റാസി വാന്‍ ഡര്‍ ദൂസാന്‍, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ജോര്‍ജ് ലിന്‍ഡ്, ആന്‍ഡില്‍ ഫെലുക്വായോ, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി, താബ്രിസ് ഷാംസി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *