റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡിപിആർ രഹസ്യരേഖയല്ലെന്ന് ഇ.ശ്രീധരൻ

January 10, 2022 - 10:18 am

കൊച്ചി: ഡിപിആർ രഹസ്യരേഖയല്ലെന്ന് ഇ.ശ്രീധരൻ . ഡിഎംആർസിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ പലയിടങ്ങളിൽ നടന്ന പദ്ധതികളുടെ വിശദ പദ്ധതിരേഖ (ഡിപിആർ) രഹസ്യരേഖയാക്കി സൂക്ഷിച്ചിരുന്നില്ലെന്ന് ഇ.ശ്രീധരൻ പറഞ്ഞു. . ഡിപിആർ ആവശ്യപ്പെടുന്നവർക്കു ലഭ്യമാക്കിയിരുന്നു. ഡിപിആർ പുറത്തുവിടാൻ പാടില്ലെന്ന മുൻ വിവരാവകാശ കമ്മിഷണറുടെ അവകാശവാദത്തിനു മറുപടിയായാണു ശ്രീധരൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഡിപിആറിലെ ചില പ്രത്യേക വിവരങ്ങൾ (ക്ലാസിഫൈഡ് ഇൻഫർമേഷൻ) പുറത്തുവിട്ടാൽ പ്രതിരോധ, വ്യോമയാന മന്ത്രാലയങ്ങൾ എതിർക്കുമെന്നു പറഞ്ഞതു തത്വത്തിൽ ശരിയാണ്. ഇതര രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ വികസന പദ്ധതികളിലാണ് ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടാവുക. സിൽവർലൈൻ അങ്ങനൊരു പാത അല്ലാത്തതിനാൽ ഈ നിയന്ത്രണം ഇല്ല. ഡിപിആർ കാണാതെയുള്ള പരിസ്ഥിതി, സാമൂഹിക ആഘാതപഠനങ്ങൾ ഒട്ടും ശാസ്ത്രീയമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *