മുംബൈ: സാമൂഹികവിഷയങ്ങളില്‍ ശക്തമായി അഭിപ്രായം രേഖപ്പെടുത്തുന്ന മുസ്ലിം സ്ത്രീകളെ അപമാനിക്കാനായി അവരുടെ ചിത്രം സഹിതം ഓൺലൈനില്‍ ”ലേല”ത്തിന് വച്ച ”ബുള്ളി ഭായി” കേസില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി അറസ്റ്റില്‍. കേസില്‍ മുഖ്യപ്രതിയെന്നു കരുതുന്ന ഉത്തരാഖണ്ഡ് സ്വദേശിയായ വനിതയും പോലീസ് കസ്റ്റഡിയില്‍. ബംഗളുരുവില്‍ നിന്നാണ് ഉത്തരാഖണ്ഡ് സ്വദേശി വിശാല്‍ ഝായെ അറസ്റ്റ് ചെയ്തത്. ഈമാസം പത്തുവരെ കസ്റ്റഡിയില്‍ ലഭിച്ച ഇയാളെ മുംബൈയിലെത്തിച്ചു ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായ യുവാവ് കൂട്ടുപ്രതിയാണെന്നും വനിതയുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു. വനിതയെയും ചോദ്യം ചെയ്യുന്നുണ്ട്. തങ്ങളുടെ ഫോട്ടോകള്‍ ”ബുള്ളി ഭായി” എന്ന ആപ്പില്‍ ഓൺലൈനില്‍ ലേലത്തിനു വച്ചതായി പല മുസ്ലിം സ്ത്രീകളും കണ്ടെത്തിയതോടെ ജനുവരി ഒന്നിനാണ് വിവരം പുറത്തറിയുന്നത്. ഗിറ്റ്ഹബ് എന്ന പ്ലാറ്റ്ഫോമിലുള്ള ആപ്പിലെ ഫോട്ടോകള്‍ പലതും മോര്‍ഫ് ചെയ്തവയാണ്. വിവാദമായ രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്ന സ്ത്രീകളെയാണ് അപമാനിക്കാന്‍ ലക്ഷ്യം വച്ചിരുന്നത്. പ്രമുഖരായ മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, അഭിഭാഷകര്‍ എന്നിവരടക്കം ഈ ലിസ്റ്റിലുണ്ട്.
ബുള്ളി ഭായി ആപ്പ് വിവാദം: എന്‍ജിനീയറിങ് വിദ്യാര്‍ഥി അറസ്റ്റില്‍
