പാലക്കാട്: കാറിൽ കടത്തുകയായിരുന്ന 188 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ നജീബ്, രാമദാസൻ എന്നിവരാണ് അറസ്റ്റിലായത്. വേലന്താവളത്ത്നിന്നാണ് ഇവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വിപണിയിൽ ഒരു കോടി രൂപയിലേറെ വില വരുമെന്ന് എക്സൈസ് വ്യക്തമാക്കി. ന്യൂ ഇയറിന് കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം
കാറിൽ കടത്തുകയായിരുന്ന 188 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
