റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകൾ

December 29, 2021 - 1:44 pm

തിരുവനന്തപുരം : 29/12/21 ബുധനാഴ്ച അർധരാത്രിമുതൽ നടത്താനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകൾ അറിയിച്ചു. തൊഴിലാളികളുടെ ആവശ്യം സർക്കാർ അനുഭാവ പൂർവം പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്നും സംയുക്ത ഓട്ടോ ടാക്‌സി യൂണിയൻ അറിയിച്ചു. ഓട്ടോ തൊഴിലാളികളുടെ ചാർജ് വർധന സർക്കാറിന്റെ പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

ചാർജ് വർധനവിനെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചാർജ് വർധനവിനെ കുറിച്ച് അന്തിമമായി തീരുമാനം എടുക്കുക. ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കും. സി.എൻ.ജി ഓട്ടോറിക്ഷകളുടെ ടെസ്റ്റിങ് സെന്ററുകൾ കേരളത്തിലില്ല. ആറുമാസത്തിനുള്ളിൽ എറണാകുളത്ത് ടെസ്റ്റിങ് സെന്റർ ആരംഭിക്കും. കള്ള ടാക്‌സികളുടെ കാര്യത്തിൽ കർശന നടപടി എടുക്കും. കള്ള ടാക്‌സി പിടികൂടിയാൽ ലൈസൻസും ആർസിയും റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *