കൊച്ചി: എറണാകുളത്തെ കിഴക്കമ്പലത്തെ അതിഥി തൊഴിലാളികളുടെ അക്രമത്തിന്റെ ഉത്തരവാദിത്തം കിറ്റക്സിനെന്ന് പി വി ശ്രീനിജന്‍ എംഎല്‍എ. നേരത്തെയും അക്രമമുണ്ടായി. സമഗ്ര അന്വേഷണം വേണമെന്നും ശ്രീനിജന്‍ ആവശ്യപ്പെട്ടു.
“സാമൂഹ്യ സുരക്ഷ ഉറപ്പാക്കേണ്ട പൊലീസിനെപ്പോലും ആക്രമിക്കുന്ന അവസ്ഥയിലേക്ക് കിറ്റക്സിലെ ജീവനക്കാര്‍ മാറിയിരിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നമ്മളാരും എതിരല്ല. അവര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ കൊടുക്കാമെന്ന് പറഞ്ഞാണ് കൊണ്ടുവരുന്നത്. അതൊന്നും കൊടുക്കുന്നില്ല. അവര്‍ അത്രമാത്രം അസ്വസ്ഥരായിട്ടാണ് ഇവിടെ ജോലി ചെയ്യുന്നത്. നാട്ടുകാരെ അവര്‍ ശത്രുക്കളായാണ് കാണുന്നത്. അത്തരത്തിലുള്ള പരിശീലനമാണ് അവര്‍ക്ക് കൊടുക്കുന്നത്”- ശ്രീനിജന്‍ പറഞ്ഞു.



