റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ് കൂട്ടുകെട്ടിലൊരുങ്ങി
പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖർ നായകനായ “സല്യൂട്ട് ” എന്ന ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകർ നൽകി കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി നാല് മണിക്കൂർ കൊണ്ട് ആറ് ലക്ഷത്തോളം കാഴ്ചക്കാരാണ് ഉണ്ടായിട്ടുള്ളത്. ജനുവരി 14 ന് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും.
ദുൽഖറിന്റെ അഭിനയ മികവും റോഷൻ ആൻഡ്രൂസിന്റെ ബ്രില്യൻസും ഒത്തുചേർന്ന കൂട്ടുകെട്ടിൽ പ്രേക്ഷക പ്രതീക്ഷ വാനോളം ഉയരുന്നു എന്ന് ട്രെയിലറിന് കിട്ടിയ സ്വീകാര്യതയിലൂടെ മനസിലാക്കാവുന്നതാണ്. ദുൽഖറിന്റെ കരിയറിനെ തന്നെ മാറ്റിമറിക്കുന്ന ചിത്രം കൂടിയായിരിക്കും സല്യൂട്ട്.
മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ഈ പോലീസ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ് .
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാവുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഈയപ്പൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചായാഗ്രഹണം അസ്ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം’ സുജിത് സുധാകരൻ, സ്റ്റിൽസ് രോഹിത് , എഡിറ്റിംഗ് പ്രസാദ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ സി രവി, അസോസിയേറ്റ് ഡയറക്ടർ ദിനേശ് മേനോൻ, ഫർസ്റ്റ് എഡി അമർഹാൻസ്പൽ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് അലക്സ് അയിരൂർ, ബിനു കെ, നാരായണൻ, സുബിഷ്, സുരേന്ദ്രൻ, രജ്ജിത്ത് മടത്തിൽ, പി ആർ ഒ മഞ്ജു ഗോപിനാഥ് എന്നിവർ നിർവ്വഹിക്കുന്നു.
വേഫറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്.