ലണ്ടന്‍: പാരീസിലെ പോംപിഡോ സെന്റര്‍ ഉള്‍പ്പെടെ ലോകത്തിലെ വിഖ്യാത കെട്ടിടസമുച്ചയങ്ങളുടെ രൂപകല്‍പ്പനയിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ്-ഇറ്റാലിയന്‍ ആര്‍ക്കിടെക്ട് റിച്ചാര്‍ഡ് റോജേഴ്സ് (88) അന്തരിച്ചു. മില്ലേനിയം ഡോം ഉള്‍പ്പെടെയുള്ള വിശിഷ്ട നിര്‍മിതികളിലൂടെ ലണ്ടന്‍ സ്!കൈലെനിന്റെ രൂപഭാവം തന്നെ മാറ്റിമറിച്ച റോജേഴ്സ് ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. ന്യൂയോര്‍ക്കിലെ 3 വേള്‍ഡ് ട്രേഡ് സെന്റര്‍, മാഡ്രിഡിലെ ബറിജസ് വിമാനത്താവളം, ലണ്ടനിലെ മാഗീസ് സെന്റര്‍, ലോയ്ഡ്സ് ബില്‍ഡിങ്, വണ്‍ െഹെഡ് പാര്‍ക്ക്, ഹീത്രൂവിലെ ടെര്‍മിനല്‍ 5 സിഡ്നി ഇന്റര്‍നാഷണല്‍ ടവേഴ്സ് തുടങ്ങിയവുടെ രൂപകര്‍ത്താവും റോജേഴ്സാണ്. ാസ്, സ്റ്റീല്‍ തുടങ്ങിയ വ്യാവസായിക സാമഗ്രികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള െഹെടെക് ആര്‍ക്കി-ടെക്ചര്‍ പ്രസ്ഥാനത്തി-ന്റെ തുടക്കക്കാരില്‍ ഒരാളാണ് റിച്ചാര്‍ഡ് റോജേഴ്സ്. ഇറ്റാലിയന്‍ ആര്‍കിടെക്ട് റെന്‍സോ പിയാനോടൊപ്പം ചേര്‍ന്ന് 1977-ല്‍ തുറന്ന ഫ്രാന്‍സിലെ പോംപിഡോ സെന്റര്‍ ബഹുവര്‍ണ െപെപ്പുകളാല്‍ പൊതിഞ്ഞ മുന്‍ഭാഗം ഏവരുടെയും മനംകവരുന്ന നിര്‍മിതികളില്‍ ഒന്നാണ്. 2007-ലെ പ്രിറ്റ്സ്‌കര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വിഖ്യാത കെട്ടിടസമുച്ചയങ്ങളുടെ ആര്‍ക്കിടെക്ട് റിച്ചാര്‍ഡ് റോജേഴ്സ് അന്തരിച്ചു
