റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ്

December 19, 2021 - 12:40 pm

അമൃത്സര്‍: ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് ഗുര്‍നാം സിംഗ് ഛാദുനി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. സംയുക്ത സംഘര്‍ഷ് പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന തന്റെ പാര്‍ട്ടി വരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ഛാദുനി വ്യക്തമാക്കി. കര്‍ഷക സമരം വിജയിച്ച പശ്ചാത്തലത്തില്‍ രൂപീകരിക്കപ്പെടുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ് സംയുക്ത സംഘര്‍ഷ് പാര്‍ട്ടി. ഹരിയാന-പഞ്ചാബ് സംസ്ഥാനങ്ങളിലെ കര്‍ഷകരെ സംഘടിപ്പിച്ചത് ഗുര്‍നാമായിരുന്നു. ഭാരതീയ കിസാന്‍ യൂനിയന്റെ ഹരിയാന അധ്യക്ഷനാണ് ഗുര്‍നാം. ഈ വര്‍ഷം ആഗസ്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ പരിപാടിയ്ക്കെതിരേ കര്‍ഷകര്‍ പ്രതിഷേധിച്ചത് ഛാദുനിയുടെ ആഹ്വാനപ്രകാരമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *